SEARCH


Ponnwan Thondachan Theyyam - പൊന്ന്വന്‍ തൊണ്ടച്ചന്‍ തെയ്യം

Ponnwan Thondachan Theyyam - പൊന്ന്വന്‍ തൊണ്ടച്ചന്‍ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Ponnwan Thondachan Theyyam - പൊന്ന്വന്‍ തൊണ്ടച്ചന്‍ തെയ്യം

തൻ്റെ ഇഷ്ടദേവതായായ മഹാകാളിയുടെ സേവ കൊണ്ട് അനേകം അത്ഭുത കാര്യങ്ങള്‍ നിർവഹിച്ച പൊന്ന്വന്‍ എരമം നാട്ടിലെ മീത്തലെ വീട് തറവാട്ടിലാണ് ജനിച്ചത്‌. മന്ത്രതന്ത്രാദി ഗൂഡശാസ്ത്രങ്ങളില്‍ അപാരമായ അറിവ് നേടിയ ഈ പണ്ഡിതന്‍ അനീതിക്കെതിരെ ആരുടെ മുന്നിലും തുറന്നടിക്കുന്ന തൻ്റെടക്കാരനുമായിരുന്നു. ഒരിക്കല്‍ കാളക്കാട്ടു തന്ത്രിയുടെ താന്ത്രിക വിധിയെ ചോദ്യം ചെയ്തതോടെ മേലാളരുടെ കണ്ണിലെ കരടായി. കാളകാടു നമ്പൂതിരി പൊന്ന്വനെ തൻ്റെ ഇല്ലത്തേക്ക് വിളിപ്പിച്ചു. വഴി നീളെ പരീക്ഷണങ്ങള്‍ ഒരുക്കിയായിരുന്നു എന്നാല്‍ അതെല്ലാം മറികടന്നു വീട്ടിലെത്തിയ പൊന്ന്വനെ കാളക്കാട്ട് അന്തിയാവോളം ചര്ച്ച യില്‍ പിടിച്ചിരുത്തി. സന്ധ്യക്ക് തിരിച്ച പൊന്ന്വനെ പയ്യന്‍ എന്നൊരാള്‍ വെടിവച്ചു കൊന്നു. മരണാനന്തരം മാടായിക്കാവിൽ അച്ചി അദ്ദേഹത്തെ ദൈവക്കരുവാക്കി എന്നാണ് വിശ്വാസം.

മാതമംഗലം മുച്ചിലോട്ട് കാവിൽ പെരുങ്കളിയാട്ടത്തോട് അനുബന്ധിച്ചു ഈ തെയ്യം കെട്ടിയാടുന്നു. അതുപോലെ എല്ലാ വർഷവും മാതമംഗലം മീത്തലെ വീട്ടിൽ തുലാം പത്താം തീയ്യതിയിലും താഴെ വീട്ടിൽ തുലാം 11 ആം തെയ്യതിയിലും ഈ തെയ്യം കെട്ടിയാടുന്നു. കൂടാതെ തവിടിശ്ശേരി ഭഗവതിയും (തിരുവർക്കാട്ട് ഭഗവതി) കെട്ടിയാടുന്നു.

മീത്തലെ വീട് തറവാടുകാരനായ ഈ പൊന്ന്വന്‍ തൊണ്ടച്ചാണ് മാതമംഗലം മുച്ചിലോട്ട് കാവ് സ്ഥാപിച്ചത് എന്നും പറയപ്പെടുന്നു. ഇപ്പോളും കാവിലെ പ്രധാന സ്ഥാനങ്ങൾ ഈ തറവാട്ടുകാരാണ് നിർവ്വഹിക്കുന്നത്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848